വിപണിയില്‍ ഹിറ്റായതോടെ പുതുതലമുറ ഥാറിന്റെ വില നിര്‍മാതാക്കളായ മഹീന്ദ്ര ഉയര്‍ത്തി. ഡിസംബര്‍ ഒന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. എന്നാല്‍ നിലവില്‍ ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് വില വര്‍ധനവ് ബാധകമായേക്കില്ല.
9.80 ലക്ഷം രൂപ വിലയില്‍ ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ഥാര്‍ അവതരിപ്പിച്ചത്. ഉയര്‍ന്ന വേരിയന്റിന് 13.75 ലക്ഷം രൂപയായിരുന്നു വില.
അടുത്തിടെ ഥാറിന്റെ അടിസ്ഥാന വേരിയന്റുകളാണ് എ.എക്സ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മഹീന്ദ്രയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നീക്കിയിരുന്നു. നിലവില്‍ നല്‍കിയിട്ടുള്ള വില അനുസരിച്ച് 11.90 ലക്ഷം മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് വില. അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ഥാറിന്റെ ബുക്കിങ്ങ് 20000 ത്തില്‍ എത്തിയിരുന്നു. ഇതോടെ ഈ വാഹനത്തിനായുള്ള കാത്തിരിപ്പ് ഏഴ് മാസം വരെയായി ഉയര്‍ന്നിട്ടുണ്ട്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളിലാണ് ഥാര്‍ എത്തുന്നത്.