യുഎഇയുടെ അടുത്ത അരനൂറ്റാണ്ട് നേട്ടങ്ങളുടേത്: ഷെയ്ഖ് മുഹമ്മദ്

ദുബായ്: രാജ്യത്തിന് അഭിമാനാര്‍ഹമായ കൂടുതല്‍ നേട്ടങ്ങളും വികസന മുന്നേറ്റവും സമ്മാനിക്കുന്നതാകും ഇനിയുള്ള 50 വര്‍ഷങ്ങളെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു.
പുതിയ വെല്ലുവിളികള്‍ മുന്നില്‍ക്കണ്ട് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കോവിഡ് അവസരമൊരുക്കിയെന്നും ദേശീയദിനത്തോട് അനുബന്ധിച്ചുള്ള സന്ദേശത്തില്‍ വ്യക്തമാക്കി.
യുഎഇ രൂപീകൃതമായതിന്റെ 50 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ ഇനിയുള്ള 5 പതിറ്റാണ്ടുകളില്‍ കൂടുതല്‍ പരിശ്രമങ്ങള്‍ ആവശ്യമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.