യുഎസ് ക്രിക്കറ്റിലും നിക്ഷേപമിറക്കാന്‍ ഷാറൂഖ് ഖാന്‍

ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ് യുഎസ് ക്രിക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങുന്നു.
യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഉടന്‍ വരാന്‍ പോകുന്ന ട്വന്റി20 ടൂര്‍ണമെന്റില്‍ നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ് ടീമിനെ ഇറക്കും. അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസുമായി (എയ്‌സ്) സഹകരിച്ചാകും ഇത്.
യുഎസില്‍ ക്രിക്കറ്റിനു പ്രചാരം കുറവാണെങ്കിലും ഐപിഎല്‍ മാതൃകയിലുള്ള ടൂര്‍ണമെന്റുകളിലൂടെ ഏഷ്യന്‍ വംശജരുടെയും
മറ്റും ശ്രദ്ധയാകര്‍ഷിക്കാമെന്നാണു കണക്കുകൂട്ടല്‍. നടി ജൂഹി ചൗള, ഭര്‍ത്താവ് ജയ് മേത്ത എന്നിവര്‍ക്കും നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പില്‍ ഓഹരി പങ്കാളിത്തമുണ്ട്.