യോനോ വീണ്ടും തകരാറില്‍


സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ (You Only Need One) ആപ്പ് വീണ്ടും തകരാറില്‍. ഇടപാടുകള്‍ നടത്താന്‍ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ബാങ്കിന്റെ നിരവധി ഉപഭോക്താക്കള്‍ പരാതിയുമായെത്തി.
ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുമ്പോള്‍ ് ‘M005’ എന്ന എറര്‍ കോഡ് ആണ് കിട്ടുന്നതെന്ന് ഉപഭോക്താക്കള്‍ ട്വിറ്ററില്‍ കുറിച്ചു. അദാനി മാത്രമല്ല, എല്ലാ ഇടപാടുകാരും പ്രധാനപ്പെട്ടതാണെന്ന വിധത്തിലുള്ള രൂക്ഷമായ പ്രതികരണങ്ങളും വരുന്നുണ്ട്. മറ്റു സ്വകാര്യ ബാങ്കുകള്‍ വളരെ മികച്ച രീതിയില്‍ ആപ്പുകള്‍ വികസിപ്പിച്ചു തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരത്തില്‍ ഉള്ള സേവനങ്ങള്‍ നല്‍കുമ്പോള്‍ എസ് ബി ഐ പിന്നോട്ട് പോകുകയാണെന്ന് ആരോപണമുയരുന്നുണ്ട്.
എസ് ബി ഐ നിരന്തരം സാങ്കേതിക രംഗത്ത് വരുത്തുന്ന ഇത്തരം വീഴ്ചകള്‍ കൂടുതല്‍ ആളുകളെ മറ്റു ബാങ്കുകളുടെ സേവനം തേടി പോകാന്‍ നിര്ബാന്ധിതരാക്കുമെന്നു പലരും ചൂണ്ടികാണിക്കുന്നു. അതെ സമയം ബാങ്ക് ഇത് വരെ ഈ പരാതികളില്‍ തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടില്ല.