സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ ബുധനാഴ്ച നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 76 പോയന്റ് താഴ്ന്ന് 44,579ലും നിഫ്റ്റി 18 പോയന്റ്
നഷ്ടത്തില്‍ 13,090ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 881 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 312 ഓഹരികള്‍ നഷ്ടത്തിലുമാണ്. 55 ഓഹരികള്‍ക്ക് മാറ്റമില്ല.
മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റാന്‍, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യു
ണിലിവര്‍, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടിസിഎസ്, ഐടിസി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.