സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 13100 നിലനിര്‍ത്തി

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 37.40 പോയന്റ് നഷ്ടത്തില്‍ 44,618.04ലിലും നിഫ്റ്റി 4 പോയന്റ് നേട്ടത്തില്‍ 13,113.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1573 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1124 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 134 ഓഹരികള്‍ക്ക് മാറ്റമില്ല.

കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ശ്രി സിമെന്റ്‌സ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി. ഗെയില്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റാന്‍ കമ്പനി, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ലോഹ സൂചിക രണ്ടുശതമാനവും വാഹന സൂചിക ഒരുശതമാനവും ഉയര്‍ന്നു. ബാങ്ക് ഓഹരികള്‍ വില്പന സമ്മര്‍ദം നേരിട്ടു.