എംഡിഎച്ച് മസാല ഉടമ ധാരാംപാല്‍ ഗുലാത്തി അന്തരിച്ചു

ഇന്ത്യയിലെ പ്രമുഖ മസാലക്കൂട്ട് നിര്‍മാതാക്കളായ എംഡിഎച്ചിന്റെ ഉടമ ധാരാംപാല്‍ ഗുലാത്തി അന്തരിച്ചു. 98 വയസ്സുള്ള അദ്ദേഹം മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു.

എംഡിഎച്ചിന് രാജ്യത്ത് 15 ഫാക്ടറികളുണ്ട്. ദുബായിയിലും ലണ്ടനിലും ഓഫീസുകളുമുണ്ട്. 60ലധികം ഉത്പന്നങ്ങള്‍ കമ്പനി നിലവില്‍ പുറത്തിറക്കുന്നുണ്ട്.
നിരവധി സ്‌കൂളുകളും ഡല്‍ഹിയില്‍ 300 ബെഡ്ഡുകളുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയും കമ്പനിക്കുണ്ട്.