എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ വിലക്ക്


എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ ഡിജിറ്റല്‍ ബാങ്കിംഗ് ബിസിനസിന് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.
ബാങ്കിന്റെ ഇന്റര്‍നെറ്റ്, മൊബീല്‍ ബാങ്കിംഗ് സേവനങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി നിരന്തരം തടസ്സം നേരിടുന്നതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ ഈ കര്‍ശന നടപടി.
ഡിജിറ്റല്‍ ബിസിനസ് സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന റിസര്‍വ് ബാങ്ക് എച്ച് ഡി എഫ് സി ബാങ്ക് പുതുതായി ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
റിസര്‍വ് ബാങ്ക് നിരീക്ഷിച്ച ഗൗരവമായ വീഴ്ചകള്‍ പരിഹരിക്കാന്‍ മതിയായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ വിലക്ക് പിന്‍വലിക്കുമെന്നും ഉത്തരവില്‍ പറയുന്നു.