മാറഡോണയ്ക്ക് ആദരമര്‍പ്പിച്ച മെസ്സിക്ക് 600 യൂറോ പിഴ

കളിക്കളത്തില്‍ മാറഡോണയ്ക്ക് ആദരമര്‍പ്പിച്ച ബാഴ്‌സലോണ താരം ലയണല്‍ മെസ്സിക്ക് സോക്കര്‍ ഫെഡറേഷന്‍ 600 യൂറോ പിഴ ചുമത്തി.
നവംബര്‍ 29ന് ലാ ലിഗയില്‍ ഒസാസൂനയ്‌ക്കെതിരായ മത്സരത്തില്‍ ഗോളടിച്ചശേഷമായിരുന്നു മെസ്സിയുടെ ആദരവര്‍പ്പിക്കല്‍. തന്റെ തന്റെ ബാഴ്‌സ ജേഴ്‌സി അഴിച്ച് മാറ്റി ഉള്ളില്‍ ധരിച്ചിരുന്ന അര്‍ജന്റീന ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലെ മാറഡോണയുടെ 10ാം നമ്പര്‍ ജേഴ്‌സി പ്രദര്‍ശിപ്പിച്ച് ഇതിഹാസ താരത്തിന് ആദരവര്‍പ്പിച്ചിരുന്നു.
താരത്തിന്റെ ഈ പ്രവൃത്തിക്കെതിരെയാണ് സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ നടപടിയെടുത്തത്.
ബാഴ്‌സലോണ ക്ലബ്ബിനോട് 180 യൂറോയും പിഴയടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മത്സരത്തിനിടെ ജേഴ്‌സി അഴിച്ച് മാറ്റിയതിനു പിന്നാലെ തന്നെ റഫറി മെസ്സിക്ക് നേരെ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയിരുന്നു.