സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റെക്കോര്‍ഡ് നേട്ടത്തില്‍ തുടങ്ങിയ സൂചികകള്‍ നേരിയനേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 14.16 പോയന്റ് ഉയര്‍ന്ന് 44,632.65ലും നിഫ്റ്റി 20.10 പോയന്റ് നേട്ടത്തില്‍ 13,133.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്കുകളുടെ സൂചികയാണ് നേട്ടത്തില്‍മുന്നില്‍. അഞ്ചുശതമാനമാണ് നേട്ടമുണ്ടാക്കിയത്. ലോഹ സൂചിക രണ്ടുശതമാനവും വാഹനം, ഊര്‍ജം എന്നീ സൂചികകള്‍ ഒരുശതമാനം വീതം ഉയര്‍ന്നു.
ബിഎസ്ഇയിലെ 1950 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 905 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികള്‍ക്ക് മാറ്റമില്ല.
മാരുതി സുസുകി, ഒഎന്‍ജിസി, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.