സ്വര്‍ണവില വീണ്ടും ഉയരുന്നു, പവന് 600 രൂപകൂടി 36720 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പവന് 600 രൂപ വര്‍ദ്ധിച്ച് 36720 രൂപയായി. ഗ്രാമിന് 4590 രൂപയുമായി. 36120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില.
ഡോളര്‍ തളര്‍ച്ചനേരിട്ടതോടെ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,830 ഡോളര്‍ നിലവാരത്തിലെത്തി. എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,172 രുപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു.