ഒരു ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി; ഇന്ത്യ ലക്ഷ്യത്തിലേക്ക്


ഒരു ലക്ഷം കോടി ഡോളറിന്റെ കയറ്റുമതി എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുക്കുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. വ്യാപാര ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. 2021ല്‍ ഇന്ത്യ സാമ്പത്തികമായി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ.സര്‍ക്കാരും വ്യവസായ പ്രമുഖരും കയറ്റുമതി വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. കയറ്റുമതി വര്‍ധിപ്പിക്കാന്‍ പ്രത്യേക വായ്പ സര്‍ക്കാര്‍ അനുവദിക്കണം എന്നാണ് വ്യവസായികളുടെ ആവശ്യം. ആനുകൂല്യം നല്‍കുന്ന പിഎല്‍ഐ പദ്ധതി വിപുലീകരിക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു. നികുതികളില്‍ ഇളവ് നല്‍കണം, അമേരിക്ക, യൂറോപ്പ്, ബ്രിട്ടന്‍ എന്നിവരമായി സ്വതന്ത്ര വ്യാപാക കരാര്‍ ഒപ്പുവയ്ക്കണമെന്നും വ്യവസായികള്‍ ആവശ്യപ്പെടുന്നു.