സൂചികകള്‍ ഉയരത്തില്‍; സെന്‍സെക്‌സ് 45000 കടന്നു, നിഫ്റ്റി 13258ല്‍ ക്ലോസ് ചെയ്തു

മുംബൈ: ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചത് ഓഹരി വിപണിക്ക് കരുത്തായി. സൂചികകള്‍ മികച്ചനേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 446.90 പോയന്റ് ഉയര്‍ന്ന് 45,079.55ലും നിഫ്റ്റി 124.60 പോയന്റ് നേട്ടത്തില്‍ 13,258.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1483 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1178 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികള്‍ക്ക് മാറ്റമില്ല. ഊര്‍ജം ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ധനകാര്യ ഓഹരികളാണ് കുതിപ്പില്‍ മുന്നില്‍.
അദാനി പോര്‍ട്‌സ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, അള്‍ട്രടെക് സിമെന്റ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ്, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.