തിരുവനന്തപുരം: 26 കോടിയില്‍ നിന്ന് 100 കോടിയുടെ വിറ്റുവരവ് നേട്ടം സ്വന്തമാക്കി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്.
ഡിസംബര്‍ 1ന് കെ.എസ്.ഡി.പി ഈ നിര്‍ണ്ണായക നേട്ടം കൈവരിച്ചതായി ധനമന്ത്രി ടിഎം തോമസ് ഐസക് വ്യക്തമാക്കി. വിറ്റുവരവ് 100 കോടി രൂപ കടന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 26 കോടി രൂപയായിരുന്നു കെ.എസ്.ഡി.പിയുടെ വിറ്റുവരവ്. ഈ സാമ്പത്തിക വര്‍ഷം ഇനിയും നാലു മാസം ബാക്കിയുണ്ട്. വിറ്റുവരവ് 150 കോടിയിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ 104 കോടി രൂപയായി. ഈ സാമ്പത്തിക വര്‍ഷം തന്നെ ഈ ലക്ഷ്യത്തോട് അടുക്കാന്‍ കെ.എസ്.ഡി.പിക്ക് സാധിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.