ഇന്ധന വില വീണ്ടും കൂട്ടി

പെട്രോളിന് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില


പെട്രോള്‍ വില ശനിയാഴ്ച ലിറ്ററിന് 27 പൈസയും ഡീസല്‍ വില ലിറ്ററിന് 25 പൈസയും വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 83.13 രൂപയാണ്. ഡീസലിന് ഡല്‍ഹിയില്‍ 73.32 രൂപയിലെത്തി. പെട്രോളിന്റെയും ഡീസലിന്റെയും നിലവിലെ വില 2018 സെപ്റ്റംബറിന് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അന്താരാഷ്ട്ര എണ്ണ വിലയിലെ വര്‍ദ്ധനവിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ന്നത്. ഇത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലെ 13ാമത്തെ വില വര്‍ദ്ധനവാണ്.

എണ്ണക്കമ്പനികള്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബര്‍ 20 ന് പ്രതിദിനം ഇന്ധന വില പരിഷ്‌കരണം പുനരാരംഭിച്ചിരുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 2.07 രൂപയും ഡീസല്‍ നിരക്ക് കഴിഞ്ഞ 16 ദിവസത്തിനിടെ 2.86 രൂപയും ഉയര്‍ന്നു.