‘ടെനെറ്റ്’ ഇന്ത്യയിലും ഹിറ്റ്; മുംബൈയിലും ബാംഗ്ലൂരും പ്രേക്ഷകരുടെ തിരക്ക്

ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ഹോളിവുഡ് സിനിമ ‘ടെനെറ്റ്’ ന് വന്‍ സ്വീകാര്യത. ഡിസംബര്‍ നാലിന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ഈ ചിത്രം മികച്ച അഭിപ്രായം നേടി. പഴയ ബോളിവുഡ് താരം ഡിംപിള്‍ കപാഡിയയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മുംബൈയില്‍ വെച്ച് ആണ് സിനിമയുടെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. അഡ്വാന്‍സ് ബുക്കിംഗില്‍ 25,000 ടിക്കറ്റുകള്‍ വിറ്റ ചിത്രം ബോക്‌സോഫീസില്‍ രണ്ടു കോടിയിലധികം കളക്ഷന്‍ നേടി.
മുംബൈയിലും ബാംഗ്ലൂരിലുമാണ് ഈ സയന്‍സ് ഫിക്ഷന്‍ സിനിമക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് കമ്പനികളില്‍ ഒന്നായ പിവിആര്‍ന്റെ 85 ശതമാനം സ്‌ക്രീനുകളിലും ടെനെറ്റ് പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തു ഏകദേശം മൂന്ന് മാസത്തിന് ശേഷമാണു ഇന്ത്യയില്‍ ഈ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഐമാക്‌സ് ഉള്‍പ്പെടെ 750 ഓളം സ്‌ക്രീനുകളില്‍ ടെനെറ്റ് ഇന്ത്യയില്‍ റിലീസ് ചെയ്തു. നെറ്റ് കളക്ഷനുകളില്‍ 1.75 മുതല്‍ 2.25 കോടി രൂപ വരെയാണ് ആദ്യ ദിവസം ഇന്ത്യയിലെ ബോക്‌സോഫീസില്‍ ലഭിച്ചത്.