ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഡിസംബര്‍ അഞ്ച്,ആറ് തിയതികളില്‍ നെറ്റ്ഫ്ലിക്സ് സൗജന്യമായി ലഭിക്കും. നെറ്റ്ഫ്ലിക്സ് സ്ട്രീംഫെസ്റ്റ് എന്ന പേരിലുള്ള ഓഫര്‍ വഴി വരിക്കാരല്ലാത്തവര്‍ക്കും ആപ്ലിക്കേഷന്‍ സൗജന്യമായി കിട്ടും. നെററ്ഫ്ലിക്സ് വഴി സംപ്രേക്ഷണം ചെയ്യുന്ന എല്ലാ പരിപാടികളും കാണാന്‍ കഴിയും.
ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കാതെ നെറ്റ്ഫ്ലിക്സില്‍ എന്തും കാണാന്‍ കഴിയും.
ഉപഭോക്താക്കള്‍ക്ക് നെറ്റ്ഫ്ലിക്സില്‍ ഇതിനായി ഒരു അക്കൗണ്ട് ആവശ്യമാണ്. ഇതിനായി ഫോണിലെ നെറ്റ്ഫ്ലിക്സ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം അല്ലെങ്കില്‍ നെറ്റ്ഫ്ലിക്സ്.കോം / സ്ട്രീംഫെസ്റ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്തതിനുശേഷം, നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ നല്കി സൈന്‍ അപ്പ് ചെയ്ത് പാസ്വേഡ് ഉണ്ടാക്കണം. വെബ്സൈറ്റിലോ അപ്ലിക്കേഷനിലോ നിങ്ങളുടെ അക്കൗണ്ട് ആരംഭിച്ചാല്‍ ഡിസംബര്‍ 5, 6 തീയതികളില്‍ നിങ്ങള്‍ക്ക് നെറ്റ്ഫ്ലിക്സിലെ മുഴുവന്‍ പരിപാടികളും സൗജന്യമായി കാണാം. സ്ട്രീംഫെസ്റ്റിനായി നിങ്ങള്‍ സൈന്‍ അപ്പ് ചെയ്യുമ്പോള്‍ പണമടച്ചുള്ള ഉപയോക്താക്കള്‍ക്ക് ലഭ്യമായ എല്ലാ നെറ്റ്ഫ്ലിക്സ് സേവനങ്ങളും നിങ്ങള്‍ക്കും ലഭിക്കും.
നിങ്ങള്‍ സ്ട്രീംഫെസ്റ്റിനായി സൈന്‍ അപ്പ് ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ സ്മാര്‍ട്ട് ടിവി, ഗെയിമിംഗ് കണ്‍സോള്‍, ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍, പിസി എന്നിവയില്‍ നെറ്റ്ഫ്ലിക്സ് ബ്രൗസ് ചെയ്യാന്‍ കഴിയും.