ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈന്‍

കോവിഡ് വാക്‌സിനായ ഫൈസറിന് അനുമതി നല്‍കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമായി ബഹ്‌റൈന്‍. ബ്രിട്ടന് ശേഷം കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യവുമാണ് ബഹ്‌റൈന്‍. അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോ എന്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച വാക്‌സിന് ബഹ്‌റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്‍കിയതായി
സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിലാണ് അറിയിച്ചത്. എന്നാല്‍ മരുന്നു വിതരണം എന്നാരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.