ബിപിസിഎല്‍ താല്‍പര്യപത്രം സമര്‍പ്പിച്ചത് മൂന്ന് കമ്പനികള്‍

ബിപിസിഎല്‍ ടെന്‍ഡര്‍ നടപടികളുടെ ഭാഗമായി താല്‍പര്യപത്രം സമര്‍പ്പിച്ചതു 3 കമ്പനികളെന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.
വേദാന്ത ഇന്‍ഡസ്ട്രീസ് ബിപിസിഎല്‍ സര്‍ക്കാര്‍ ഓഹരികള്‍ക്കായി താല്‍പര്യപത്രം സമര്‍പ്പിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും മറ്റ് രണ്ട് കമ്പനികളെക്കുറിച്ച് വിവരം പുറത്തുവിട്ടിരുന്നില്ല.
അസറ്റ് മാനേജ്‌മെന്റ് ഫണ്ട്, അപ്പോളോ ഗ്ലോബല്‍ എന്നിവയാണ് വേദാന്തയ്‌ക്കൊപ്പം താല്‍പര്യപത്രം സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.