ഓഹരിവിപണിയിലെ കുതിപ്പ് തുടരുമോ?

കോവിഡും രാജ്യത്തെ നെഗറ്റീവ് ട്രന്‍ഡുകളൊന്നും ഓഹരിവിപണിയെ ബാധിക്കാതെ മുന്നേറ്റത്തിലാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലെത്തിയ വിപണി ഇനിയെങ്ങോട്ട് എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.
തുടര്‍ച്ചയായ അഞ്ച് ആഴ്ചകളും നേട്ടമായിരുന്നു. ബി.എസ്.ഇ 930 പോയിന്റ് ഉയര്‍ന്നത് വെറും നാല് ദിവസങ്ങള്‍ കൊണ്ടാണ്. നിഫ്റ്റി സൂചിക 290 പോയിന്റ്റും ഇതേ കാലയളവില്‍ ഉയര്‍ന്നു.
അസ്ഥിരമായ സാമ്പത്തികാവസ്ഥയില്‍ എങ്ങനെ ഓഹരിവിപണി കരുത്തുനേടുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ചോദ്യം. വിദേശ നിക്ഷേപകരാണ് ഇപ്പോള്‍ വിപണിക്ക് കരുത്തു നേടാന്‍ സഹായിച്ചത്.
ബ്ലൂചിപ്പ് ഓഹരികളില്‍ നിക്ഷേപം ഉയര്‍ത്താന്‍ വിദേശ ധനകാര്യസ്ഥാപനങ്ങള്‍ മത്സരിക്കുകയാണ്. അതേ സമയം ആറ് മാസമായി ആഭ്യന്തര വിപണിയില്‍ വില്പന സമ്മര്‍ദ്ദമാണ്. ഡിസംബര്‍ ആദ്യദിനങ്ങളിലും പുതിയ വാങ്ങലുകള്‍ക്ക് താല്‍പര്യം കാണിച്ചിട്ടില്ല.
റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ സ്റ്റഡിയായി നിലനിര്‍ത്തിയത് ഓഹരി വിപണിയുടെ അടിഒഴുക്ക് കൂടുതല്‍ ശക്തമാക്കി. അതേ സമയം വളര്‍ച്ച ഉയരുമെന്ന പ്രവചനങ്ങള്‍ക്ക് ഒപ്പം നാണയപരുപ്പവും ഉയരുമെന്ന നിലപാടിലാണ് ആര്‍ ബി ഐ. തുടര്‍ച്ചയായ മൂന്നാം തവണയാണ് വായ്പ്പാ അവലോനത്തില്‍ പ്രധാന വായ്പാ നിരക്ക് 4 ശതമാനത്തില്‍ നിലനിര്‍ത്തുന്നത്. ഈ വര്‍ഷം ഇതിനകം പലിശ നിരക്കില്‍ 115 ബേസീസ് പോയിന്റ്റ് ആര്‍.ബി.ഐ കുറച്ചിട്ടുണ്ട്. കോവിഡ് വാക്‌സിനുകളുടെ പുരോഗതിഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിളക്കം പകരുന്നു.
എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം ജി.ഡി.പി പ്രതീക്ഷിച്ച 9.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമാക്കുമെന്ന അവസ്ഥയാണ്.ബോംബെ സെന്‍സെക്സ് 44,149 ല്‍ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങിലുടെ 44,435 ലേയ്ക്ക് കുതിച്ചാണ് പിന്നിട്ടവാരം ഇടപാടുകള്‍ ആരംഭിച്ചത്. നാല് പ്രവര്‍ത്തി ദിനങ്ങളില്‍ മൂന്നിലും സെന്‍സെക്സ് റെക്കോര്‍ഡ് പുതുക്കിയത് വിദേശ ഫണ്ടുകളുടെ ശക്തമായ പിന്തുണയിലാണ്. വെള്ളിയാഴ്ച്ച ആര്‍.ബി.ഐ യോഗം തീരുമാനം പുറത്ത് വന്നതോടെ ചരിത്രത്തില്‍ ആദ്യമായി 45,000 പോയിന്റ്റ് മറികടന്ന് സൂചിക 45,148 പോയിന്റ്റ് വരെ എത്തിയ ശേഷം ക്ലോസിങില്‍ 45,079 ലാണ്. ഈവാരം 44,400 പോയിന്റ്റിലെ സപ്പോര്‍ട്ട്നിലനിര്‍ത്തി 45,445 ലേയ്ക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാല്‍ വാരത്തിന്റെ രണ്ടാം പകുതിയില്‍സൂചിക 45,811 ലെ ലക്ഷ്യമാക്കി നീങ്ങും.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി പോയവാരം രണ്ട് ശതമാനം കയറി. വാരത്തിന്റെ തുടക്കം മുതല്‍ മികവ് കാണിച്ച നിഫ്റ്റി ഇടപാടുകള്‍ നടന്ന നാല് ദിവസവും റെക്കോര്‍ഡ് പുതുക്കിയ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. സൂചിക 13,280 വരെ ഉയര്‍ന്ന ശേഷം വാരാന്ത്യം 13,258 പോയിന്റ്റിലാണ്. 13,053 ലെ ആദ്യ സപ്പോര്‍ട്ട് നിലനില്‍ക്കുവോളം റെക്കോര്‍ഡ് പുതുക്കാനുള്ള പ്രവണത പ്രതീക്ഷിക്കാം. ഈവാരം 13,371 ലെ പ്രതിരോധം തകര്‍ത്താല്‍ 13,500ലേയ്ക്ക് ചുവടുവെക്കാനാവശ്യമായ ഊര്‍ജം തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടെത്താനാവും.
ഗെയില്‍ ഇന്ത്യ 119, ഒ.എന്‍.ജി.സി 89, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് 252, സണ്‍ ഫാര്‍മ 568, മാരുതി സുസുക്കി 7801, അദാനി പോര്‍ട്ട് സെസ് 453, ഏഷ്യന്‍ പെയിന്റ്റ് 2438, ടാറ്റ സ്റ്റീല്‍ 622, ഇന്ത്യന്‍ ഓയില്‍ 90, ഭാരതി എയര്‍ടെല്‍ 493, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 913, ഐ.സി.ഐ.സി.ഐ ബാങ്ക് 502, കോള്‍ ഇന്ത്യ 133, ടെക് മഹീന്ദ്ര 922, ബജാജ് ഓട്ടോ 3325, എച്ച്?.സി.എല്‍ ടെക്‌നോളജീസ് 858, എം ആന്റ് എം 750, ഇന്‍ഫോസിസ് 1134, വിപ്രോ 360, ഐ.ടി.സി 198, ടിസിഎസ് 2726,റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1946 രൂപയിലുമാണ്.
ആഭ്യന്തര പെട്രോള്‍ വില രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 83 രൂപയായും ഡീസല്‍ 73 ലേയ്ക്കും ലിറ്ററിന് ഉയര്‍ന്നത് പ്രദേശിക നിക്ഷേപകരെ ആല്‍പ്പം ആശങ്കയിലാക്കി. 16 ദിവസത്തിനിടയില്‍ 13 തവണയാണ് പെട്രോളിും ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിയത്. അതേ സമയം ജനുവരി മുതല്‍ ക്രൂഡ് ഉല്‍പാദനം ഉയര്‍ത്താനുള്ള നീക്കത്തിലാണ് ചില രാജ്യങ്ങള്‍.