കെ ടി എം 125 ഡ്യൂക് ഇന്ത്യന്‍ വിപണിയിലേക്ക്

കെ.ടി.എം 2021 125 ഡ്യൂക് ഉടന്‍ ഇന്ത്യയിലെത്തും. പുതിയ ഡിസൈനോടെ പുറത്തിറങ്ങിയ 125 ഡുകെ 250 ഡ്യൂകിന്റെയും 390 ഡുകിന്റെയും മറ്റൊരു പതിപ്പാണെന്നും പറയാം.
ഓറഞ്ച്, ബ്ലാക്ക് കളറുകളിലാണ് ഇപ്പോള്‍ കളര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിപുലീകരിച്ച ടാങ്ക്, ഹെഡ് ലാമ്പ്, പിന്നിലെ ലാമ്പ് എന്നിവയെല്ലാം എല്‍.സി.ഡിയാണ്.
ഈ ഫീച്ചറുകളെല്ലാം നേരത്തെ ഇറങ്ങിയ കെ.ടി.എം ഡ്യൂക് 200 മോഡലിലുണ്ട്. നിലവിലുള്ളതിനേക്കാള്‍ ഭാരം കൂടിയ മോഡലാണ് പുതുതായി വരുന്നത്. ലിക്വിഡ് കൂള്‍ഡ് 124 സിസി എന്‍ജിന്‍, സിങ്കിള്‍ സിലിണ്ടര്‍, ആറ് സ്പീഡ് ഗിയറുമുണ്ട്.
കെടിഎം അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 250 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചത്. പുതിയ കെടിഎം 250 അഡ്വഞ്ചര്‍ ഇപ്പോള്‍ ബ്രാന്‍ഡിന്റെ അഡ്വഞ്ചര്‍ ലൈനപ്പിലെ എന്‍ട്രി ലെവല്‍ ഓഫറാണ്.
മാത്രമല്ല അതിന്റെ വലിയ പതിപ്പായ 390 അഡ്വഞ്ചറിനു താഴെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കെടിഎം 250 അഡ്വഞ്ചര്‍ അതിന്റെ വലിയ പതിപ്പില്‍ നിന്ന് ധാരാളം ഘടകങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. എന്നിരുന്നാലും, 250 അഡ്വഞ്ചര്‍ മോഡല്‍ കൂടുതല്‍ താങ്ങാനാവുന്നതും തുടക്കക്കാരയ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ളതുമാണ്.
രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും സമാനമായ രൂപകല്‍പ്പനയും, ചില ഘടകങ്ങള്‍ പോലും പങ്കിടുന്നുണ്ടെങ്കിലും, ഇവ രണ്ടും തമ്മില്‍ നിരവധി വ്യത്യാസങ്ങളുമുണ്ട്.