ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച് രാധിക ആപ്തെ

നിരവധി ഭാഷാ ചിത്രങ്ങളിൽ തിളങ്ങിയ രാധിക ആപ്തെ ഹോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്.
“എ കാള്‍ ടു സ്പൈ” എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. സാറാ മേഗന്‍ തോമസ് രചിച്ച്‌ ലിഡിയ ഡീന്‍ പില്‍ച്ചര്‍ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ ചരിത്ര ചിത്രമാണ് ഇത്.

ചര്‍ച്ചിലിന്റെ സീക്രട്ട് ആര്‍മിയില്‍ ചാരന്മാരായി പ്രവര്‍ത്തിച്ച മൂന്ന് സ്ത്രീകളുടെ യഥാര്‍ത്ഥ കഥകളാണ് സിനിമയുടെ ഇതിവൃത്തം. വിര്‍ജീനിയ ഹാളായി സാറാ മേഗന്‍ തോമസ്, നൂര്‍ ഇനയാത്ത് ഖാന്‍ ആയി രാധിക ആപ്‌തെ, വെരാ അറ്റ്കിന്‍സായി സ്റ്റാന കാറ്റിക് എന്നിവരാണ് അഭിനയിക്കുന്നത്. ചിത്രം ഉടൻ ഇന്ത്യയിൽ റീലീസ് ചെയ്യുമെന്നാണ് വിവരം.

ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ 2019 ജൂണ്‍ 21 ന് എഡിന്‍‌ബര്‍ഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നു, 2020 ഒക്ടോബര്‍ 2 ന് അമേരിക്കയില്‍ തിയറ്ററുകളിലും വീഡിയോ ഓണ്‍ ഡിമാന്‍ഡിലും റിലീസ് ചെയ്തു.