അഞ്ച് ദിവസം കൊണ്ട് താരമായി നിസ്സാന്‍ മാഗ്‌നൈറ്റ്

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസ്സാന്റെ പുതിയ എസ് യു വി നിസ്സാന്‍ മാഗ്‌നൈറ്റ് അഞ്ച് ദിവസം കൊണ്ട് തന്നെ ഹിറ്റായി.
അഞ്ച് ദിവസം കൊണ്ട് അയ്യായിരം ബുക്കിങ്ങും അയ്യായിരത്തിലേറെ അന്വേഷണങ്ങളും ലഭിച്ചതായി നിസ്സാന്‍ അവകാശപ്പെടുന്നു.
4.99 9.59 ലക്ഷം രൂപ (എക്‌സ് ഷോറൂം) വിലയില്‍ ഡിസംബര്‍ 31 നകം ഈ എസ് യു വി സ്വന്തമാക്കാമെന്ന ഓഫര്‍ തന്നെയാണ് ഉപഭോക്താക്കളെ ആകര്‍ഷിച്ചിരിക്കുന്ന പ്രധാന ഘടകം.
നിലവില്‍ ലഭിച്ചിരിക്കുന്ന ബുക്കിംഗില്‍ ഏറെയും (60%) ടോപ് ഗ്രേഡ് വാഹനത്തിനാണെന്നും (XV, XV പ്രീമിയം)30 ശതമാനം സിവിടി ഓട്ടാമാറ്റിക്കിനാണെന്നും കമ്പനി അറിയിച്ചു. നിസ്സാന്‍ മാഗ്‌നൈറ്റ് ബുക്കിംഗില്‍ 40 ശതമാനത്തോളം തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് എത്തിയിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി.