റെക്കോഡ് നേട്ടത്തില്‍ സൂചികകള്‍; നിഫ്റ്റി 13350 മറികടന്നു

മുംബൈ: സൂചികകള്‍ വീണ്ടും റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.
ധനകാര്യം, ഫാര്‍മ, എഫ്എംസിജി ഓഹരികളുടെ കരുത്തിലാണ് വിപണി നേട്ടം കൊയ്തത്.
സെന്‍സെക്‌സ് 347.42 പോയന്റ് ഉയര്‍ന്ന് 45,426.97ലും നിഫ്റ്റി 97.30 പോയന്റ് നേട്ടത്തില്‍ 13,355.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1972 കമ്പനികളുടെ ഓഹരികള്‍ക്ക് മാറ്റമില്ല. യുപിഎല്‍, അദാനി പോര്‍ട്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു
കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, നെസ് ലെ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.