സ്വര്‍ണവിലയില്‍ മാറ്റമില്ല


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 36720 രൂപയാണ് തിങ്കളാഴ്ചത്തെ വില. കഴിഞ്ഞ ശനിയാഴ്ചമുതല്‍ ഇതേനിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 4590 രൂപയാണ് വില. ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 35920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഡിസംബര്‍ നാലിനാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. 36880 രൂപയായിരുന്നു വില.