ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറുമെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് ഡോ. രാജീവ് കുമാര്‍. ശാസ്ത്ര സാങ്കേതിക വകുപ്പ് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു നീതി ആയോഗ് വൈസ് ചെയര്മാന്.
കോവിഡാനന്തര സാമ്പത്തിക വ്യവസ്ഥ ആദ്യ പാദത്തിനു ശേഷം ഇപ്പോള്‍ പുനരുജ്ജീവന പാതയിലാണ്. അടുത്ത ഏതാനും പാദങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പൂര്‍വ്വസ്ഥിതി കൈവരിക്കും.അടുത്ത 20 30 വര്‍ഷങ്ങള്‍ കൊണ്ട് ശരാശരി 7- 8 ശതമാനം വളര്‍ച്ച കൈവരിച്ച്, 2047 ഓടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പത്ത് ശക്തിയായി ഇന്ത്യ മാറുമെന്നും ഡോ. രാജീവ് കുമാര്‍ പറഞ്ഞു