ചെറുകിട സംരംഭകര്‍ക്ക് ജിഎസ്ടി റിട്ടണ്‍ 3ബി ഇനി എല്ലാമാസവും നല്‍കണ്ട

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് സഹായമാകുന്ന തരത്തില്‍ ചരക്കു സേവന നികുതി നിയമം ഭേദഗതി ചെയ്തു. അതു പ്രകാരം അഞ്ച് കോടി രൂപ വിറ്റുവരവ് വരെയുള്ള സംരംഭങ്ങള്‍ക്ക് ജിഎസ്ടിആര്‍ 3ബി ഇനി എല്ലാ മാസവും ഫയല്‍ ചെയ്യേണ്ട, പകരം നാല് പ്രാവശ്യമായി ഫയല്‍ ചെയ്യാനുള്ള തീരുമാനം പ്രാബല്യത്തിലായി.
9.4 ദശലക്ഷം സംരംഭങ്ങള്‍ക്ക് പ്രയോജനകരമാകുന്നതാണ് പുതിയ തീരുമാനം. ഇതനുസരിച്ച് ഒരു ശരാശരി നികുതി ദാതാവിന് വാര്‍ഷിക അടിസ്ഥാനത്തില്‍ 60,000-80,000 രൂപ വരെ ലാഭിക്കാനാകുമെന്നാണ് കരുതുന്നത്.
ഇതോടെ നാല് ജിഎസ്ടി 3ബി, നാല് ജിഎസ്ടി 1 എന്നീ അടവുകള്‍ ചേര്‍ത്ത് ഒരു ചെറുകിട സംരംഭകന് 16 എന്നതിനു പകരം ആകെ എട്ട് ജിഎസ്ടി റിട്ടേണുകള്‍ അടച്ചാല്‍ മതിയാകുമെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജിഎസ്ടി കോമണ്‍ പോര്‍ട്ടിലില്‍ ഈ സ്‌കീം ലഭ്യമാക്കിയിട്ടുണ്ട്. ‘ഓപ്റ്റ് ഇന്‍’ ‘ഓപ്റ്റ് ഔട്ട്’ എന്നിവ വീണ്ടും ഉപയോഗിക്കാനുള്ള സൗകര്യവും പോര്‍ട്ടലില്‍ ലഭ്യമാണ്.