ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയത് കോവിഡ് പോരാളികള്‍

ടൈം മാസികയുടെ 2020ലെ ‘പേഴ്‌സണ്‍ ഓഫ് ദ ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെട്ടത് കോവിഡ് 19 മുന്നണിപ്പോരാളികള്‍. കോവിഡ് പ്രതിസന്ധിയില്‍ ജീവന്‍ പോലും പണയം വെച്ച് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സപ്ലൈയേഴ്‌സ്, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങളുടെ കൂട്ടായ്മയെയാണ് ടൈം മാസികയുടെ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി വായനക്കാര്‍ തെരഞ്ഞെടുത്തത്.
2020 സ്വാധീനിച്ച വ്യക്തികളെയോ, സംഘങ്ങളെയോ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാനാണ് ടൈം ആവശ്യപ്പെട്ടിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, മാര്‍പ്പാപ്പ തുടങ്ങി എണ്‍പതോളം മത്സരാര്‍ഥികളില്‍ നിന്നാണ് വായനക്കാര്‍ ഇവരെ തിരഞ്ഞെടുത്തത്. എട്ട് മില്യണിലധികം വോട്ടുകള്‍ ആണ് ആകെ ജനങ്ങള്‍ വോട്ട് ചെയ്തത്. ഇതില്‍ 6.5ശതമാനം വോട്ടും കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കായിരുന്നുവെന്ന് ടൈം മാഗസിന്‍ വ്യക്തമാക്കി.