പ്രതിമാസ വരുമാനം നേടാന്‍; ആദിത്യ ബിര്‍ളയുടെ പുതിയ പദ്ധതി

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്ന അഷ്വേര്‍ഡ് ഇന്‍കം പ്ലസ് പദ്ധതി അവതരിപ്പിച്ചു. വ്യക്തികളുടെ 30 വര്‍ഷം വരെയുള്ള തുടര്‍ച്ചയായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലെ നോണ്‌ലിങ്ക്ഡ്, പങ്കാളിത്ത ഇതര വ്യക്തിഗത സമ്പാദ്യ പദ്ധതിയാണിത്. ആറ്, എട്ട് 12 വര്‍ഷങ്ങളിലെ പ്രീമിയം അടവു കാലാവധി തെരഞ്ഞെടുക്കാന്‍ ഇതില്‍ അവസരമുണ്ട്.
20/25/30 വര്‍ഷങ്ങളിലേക്കായി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയും തെരഞ്ഞെടുക്കാം. വാര്‍ഷിക, അര്‍ധ വാര്‍ഷിക, ത്രൈമാസ, പ്രതിമാസ തവണകളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.
50,000 രൂപ മുതലുള്ള പ്രീമിയം പദ്ധതിയില്‍ ലഭ്യമാണ്. 5.50 ലക്ഷം രൂപ മുതലുള്ള പരിരക്ഷ ലഭിക്കും.