റിംസ് ടെക്നോളജീസ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്: പ്രമുഖ ഐടി സ്ഥാപനമായ റിംസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. 
കേരള സെറാമിക് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ വയ്യോളി മുഹമ്മദ് മാസ്റ്ററും സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സിയും ചേര്‍ന്ന് കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. കാലിക്കറ്റ് ഫോറം ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി കെ വി അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വാണിജ്യപരമായ ഐടി സേവനങ്ങളാണ് റിംസ് ടെക്നോളജീസ് നല്‍കുന്നത്. ഐടി കണ്‍സല്‍ട്ടിംഗ്, സിസ്റ്റം അനാലിസിസ്, ഐടി ഡിസൈന്‍, ഐടി അധിഷ്ഠിത പ്രൊഫഷണല്‍ സേവനങ്ങള്‍, ഐടി ഇന്‍സ്റ്റലേഷന്‍, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇതു കൂടാതെ സൈബര്‍ സെക്യൂരിറ്റി, ഐടി അധിഷ്ഠിത ഉപകരണങ്ങളുടെ വില്‍പനയും വില്‍പനാനന്തര സേവനങ്ങളും, സ്മാര്‍ട്ട് നിര്‍മ്മാണ രീതി സേവനങ്ങളും നല്‍കുന്നുണ്ട്. 


ഐടി അധിഷ്ഠിത കമ്പനികള്‍ക്ക് മാനവ ശേഷി പ്രദാനം ചെയ്യുക, വാര്‍ഷിക അറ്റകുറ്റപ്പണികള്‍, ബിസിനസ് ഇന്‍റലിജന്‍സ്, നിര്‍മ്മിതബുദ്ധി, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി മുതലായ സാങ്കേതികവിദ്യയും റിംസ് കൈകാര്യം ചെയ്യുന്നു. ഐടി കമ്പനികള്‍ക്കുള്ള പരിശീലനം, സര്‍ട്ടിഫിക്കേഷന്‍ സേവനങ്ങള്‍, ലോജിസ്റ്റ്ക്സ് തുടങ്ങിയവയും ഐടി ഓഡിറ്റിംഗും കമ്പനി നല്‍കി വരുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളും യൂറോപ്പ് അമേരിക്ക എന്നീ മേഖലകളിലെ വാണിജ്യലക്ഷ്യങ്ങളാണ് റിംസിനുള്ളതെന്ന് കമ്പനിയുടെ ഡയറക്ടറായ ഹാരിസ് പി മുഹമ്മദ് പറഞ്ഞു.