വിദേശകടം തീര്‍ക്കാന്‍ റിലയന്‍സ് 10500 കോടി സമാഹരിച്ചു

വിദേശകടം തീര്‍ക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 140 കോടി ഡോളര്‍ (ഏകദേശം 10500 കോടി രൂപ)സമാഹരിച്ചു. നിലവിലുള്ള വിദേശ വായ്പകള്‍ അടച്ചുതീര്‍ക്കാനാണ് പുതുതായി കടമെടുത്തിരിക്കുന്നത്.
നിലവിലുള്ള വായ്പയുടെ പലിശ നിരക്കിനെക്കാള്‍ ഏതാണ്ട് 0.70 ശതമാനം കുറവാണ് പുതിയ വായ്പയുടേതെന്നാണ് സൂചന.
പതിനാല് അന്താരാഷ്ട്ര ബാങ്കുകളുമായി വായ്പ സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ട്. റിലയന്‍സിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ഹോള്‍ഡിങ്‌സ് യു.എസ്.എ.യുടെ വായ്പാ തിരിച്ചടവിനാണ് ഈ തുക വിനിയോഗിക്കുക.

സിറ്റി ബാങ്ക്, ബാര്‍ക്ലെയ്‌സ്, ഡി.ബി.എസ്. ബാങ്ക് എന്നിവയില്‍നിന്ന് പണം സമാഹരിച്ചിട്ടുണ്ടെന്നാണ് സൂചന.