വിവോ Y51 ഇന്ത്യയിൽ; പ്രത്യേകതകളും വിലയും അറിയാം

വിവോ Y51 ഇന്ത്യയിൽ അവതരിപ്പിച്ചു. പാകിസ്താനിലും, ഇന്തോനേഷ്യയിലും മുമ്പ് വില്പനക്കെത്തിയിരുന്നു. 8 ജിബി റാമും 128 ജിബി ഓൺ ബോർഡ് സ്റ്റോറേജുമായെത്തിയ വിവോ Y51-ന് 17,990 രൂപയാണ് വില. ഫ്ലിപ്പ്കാർട്ട്, ആമസോൺ, വിവോ ഇന്ത്യ ഇ-സ്റ്റോർ തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെ ഫോണിന്റെ വില്പന ആരംഭിച്ചു. ടൈറ്റാനിയം സഫയർ, ക്രിസ്റ്റൽ സിംഫണി കളർ ഓപ്ഷനുകളിൽ വിവോ Y51 ലഭ്യമാണ്.

6.58 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080×2,408 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണ് ഹാഡിൻ സെറ്റിന്. ഡ്യുവൽ സിം (നാനോ) ഫോൺ ആണ് ഇത്. വിവോ Y51 ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഫൺടച് ഒ.എസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്. ഫോണിന്റെ കരുത്ത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC പ്രോസസ്സർ ആണ് . ഇത് 8 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്നു. 128 ജിബിയുടെ ഇന്റേണൽ സ്റ്റോറേജ് ഒരു മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ 1 ടിബി വർദ്ധിപ്പിക്കാം.

18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും, 2 മെഗാപിക്സൽ ഷൂട്ടറും ചേർന്ന ട്രിപ്പിൾ ക്യാമെറയാണ് വിവോ Y51-ന്. സ്ലോ മോഷൻ റെക്കോർഡിംഗ്, സൂപ്പർ നൈറ്റ് മോഡ്, ലൈവ് ഫോട്ടോ, AI 48-MP മോഡ് എന്നിവ ഈ കാമറ സപ്പോർട്ട് ചെയ്യും. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി കാമറയും നൽകിയിട്ടുണ്ട്. 188 ഗ്രാം മാത്രം ഭാരമുണ്ട് ഫോണിന്. വിവോ Y51-യ്ക്ക് ഒരു വശത്ത് ക്രമീകരിച്ച ഫിംഗർ പ്രിന്റ് സ്കാനറുണ്ട്.