സൂചികകളില്‍ മുന്നേറ്റം തുടരുന്നു; നിഫ്റ്റി 13400 മറികടന്നു

മുംബൈ: ഓഹരി വിപണിയില്‍ സൂചികകള്‍ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. സെന്‍സെക്‌സ് 206 പോയന്റ് നേട്ടത്തില്‍ 45,633ലും നിഫ്റ്റി 158 പോയന്റ് ഉയര്‍ന്ന് 13,416ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1552 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 698 ഓഹരികള്‍ നഷ്ടത്തിലുമാണ്.
94 ഓഹരികള്‍ക്ക് മാറ്റമില്ല. മാരുതി സുസുകി, റിലയന്‍സ്, യുപിഎല്‍, അള്‍ട്രടെക് സിമെന്റ്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി, ഗെയില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, അദാനി പോര്‍ട്‌സ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഐഒസി, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.