സെന്‍സെക്‌സ് 182 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു


മുംബൈ: സെന്‍സെക്‌സ് തുടര്‍ച്ചയായി നാലാമത്തെ ദിവസവും നിഫ്റ്റി ആറാമത്തെ ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. 181.54 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 45,608.51ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.20 പോയന്റ് ഉയര്‍ന്ന് 13,393ലുമെത്തി. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനത്തിലേറെ ഉയര്‍ന്നു. ലോഹം, ഫാര്‍മ സൂചികകള്‍ ഒരുശതമാനത്തോളം താഴപ്പോയി
ബിഎസ്ഇയിലെ 1344 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1374 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 130 ഓഹരികള്‍ക്ക് മാറ്റമില്ല. അള്‍ട്രടെക് സിമെന്റ്, ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.