സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 560 രൂപ കൂടി 37280 ആയി


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ചൊവ്വാഴ്ച പവന് 560 രൂപ വര്‍ദ്ധിച്ച് 37280 രൂപയാണ് വില. ഗ്രാമിന് 4660 രൂപയാണ്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 36720 രൂപയായിരുന്നു വില.
ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ് 35920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.