സൗദി വ്യവസായ മേഖലയില്‍ വനിതാ ജോലിക്കാര്‍ 120 ശതമാനം വര്‍ധിച്ചു

റിയാദ്: സൗദി വ്യവസായ മേഖലയില്‍ 17000 വനിതാ ജോലിക്കാര്‍. ഈ വര്‍ഷം മാര്‍ച്ചോടെയാണ് വനിതാജോലിക്കാരുടെ എണ്ണം 17000ആയി. 120 ശതമാനമാണ് വര്‍ധനവ്. സൗദി സാങ്കേതിക വ്യവസായിക അഥോറിറ്റി(മോഡോന്‍) ആണ് ഇക്കാര്യം പുറത്തുവിട്ടത്. വ്യവസായ മേഖലയില്‍ സ്ത്രീ ശാക്തീകരണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് മോഡോന്‍ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ സാലേം പറഞ്ഞു.
2018 മാര്‍ച്ചില്‍ 7860 വനിതകള്‍ മാത്രമാണ് ഈ മേഖലയില്‍ ജോലി ചെയ്തിരുന്നത്.