ഇന്ത്യന്‍ മരുന്ന് വിപണിയെ ലക്ഷ്യമിട്ട് ആമസോണ്‍

അപ്പോളോ ഫാര്‍മസിയില്‍ 10 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും


രാജ്യത്തെ മരുന്ന് വിപണിയില്‍ റിലയന്‍സിനെയും ടാറ്റയെയും കടത്തിവെട്ടാനൊരുങ്ങി ആമസോണ്‍ നീക്കം. ഈ വിപണി ലക്ഷ്യമിട്ട് രാജ്യത്തെ പ്രമുഖ മരുന്ന് വിതരണക്കാരായ അപ്പോളോ ഫാര്‍മസിയില്‍ 735 കോടി രൂപ(100 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കാനൊരുങ്ങുകയാണ് ആമസോണ്‍.
ഇതോടെ അതിവേഗംവളരുന്ന ഓണ്‍ലൈന്‍ മരുന്നുവിപണിയില്‍ റിലയന്‍സിനും ടാറ്റ ഗ്രൂപ്പിനും മുഖ്യ എതിരാളിയാകും ആമസോണ്‍.
പ്രമുഖ ഓണ്‍ലൈന്‍ മരുന്ന് വിതരണക്കമ്പനിയായ നെറ്റ്‌മെഡ്‌സിന്റെ ഭൂരിഭാഗം ഓഹരികളും മുകേഷ് അംബാനിയുടെ റിലയന്‍സ് അടുത്തയിടെ സ്വന്തമാക്കിയിരുന്നു.