‘ഷക്കീല’ ടീസര്‍ എത്തി

തെന്നിന്ത്യന്‍ ചലച്ചിത്ര നടിയായിരുന്ന ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ‘ഷക്കീല’ റിലീസിനൊരുങ്ങുന്നു. ക്രിസ്മസിനാണ് ചിത്രം തിയറ്ററുക.
ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയാവുന്നത്. പതിനാറാം വയസ്സില്‍ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടര്‍ന്ന് അവര്‍ക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമയില്‍ ചര്‍ച്ച ചെയ്യുക.

താര രാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല ചിത്രങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയും ബോക്‌സ്ഓഫീസ് കലക്ഷനുമൊക്കെ സിനിമയിലും പ്രതിപാദിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല ഇതിനോടകം വേഷമിട്ടിട്ടുണ്ട്. ഇന്ദ്രജിത് ലങ്കേഷ് ആണ് സംവിധാനം.
സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.