സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന്‍ 250 രൂപയ്ക്ക്

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 250 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ഇന്ത്യയില്‍ ഉല്‍പാദന പരീക്ഷണ കരാറുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടിഷ് സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കയുമായി ചേര്‍ന്ന് ഓക്‌സഫഡ് സര്‍വകലാശാല പുറത്തിറക്കുന്ന വാക്‌സിന്റെ ഇന്ത്യന്‍ നിര്‍മാതാക്കളാണ് പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

ഇപ്പോഴുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് ഇവര്‍ നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് തന്നെ നല്‍കുമെന്നും ബാക്കിയുള്ളതാകും മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യൂന്നതെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനെവാല വ്യക്തമാക്കിയിരിക്കുകയാണ്.
2021 ഏപ്രിലില്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമമെന്നും ഫെബ്രുവരിയില്‍ 10 കോടി ഡോസ് നിര്‍മിക്കാന്‍ ധാരണയായതായും അദാര്‍ പുനെവാല നേരത്തെ പറഞ്ഞിരുന്നു.