സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 240 രൂപകുറഞ്ഞ് 37040 രുപയായി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,040 രൂപയായി. ഗ്രാമിന് 4,630 രൂപയാണ് വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔ
ണ്‍സിന് 0.3ശതമാനം താഴ്ന്ന് 1,865.46 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.6ശതമാനം താഴ്ന്ന് 49,815 രൂപയിലെത്തി.
ഇന്നലെ പവന് 37280 രൂപയായിരുന്നു വില.