ആപേ എക്‌സ്ട്രാ എല്‍ ഡി എക്‌സ് പ്ലസ് വിപണിയില്‍


പൂനെ: ആറടി നീളമുള്ള ഡീസല്‍ ത്രിചക്ര ചരക്ക് വാഹനമായ ആപേ എക്‌സ്ട്രാ എല്‍ ഡി എക്‌സ് പ്ലസ് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് വിപണിയിലിറക്കി. ആപേ എക്‌സ്ട്രാ എല്‍ ഡി എക്‌സ് പ്ലസ്സിന്റെ കരുത്തേറിയ 599 സിസി ഡീസല്‍ എഞ്ചിനും 5+1 ഗിയര്‍ ബോക്സും മികച്ച മൈലേജ്, കൂടുതല്‍ ഭാരം വഹിക്കാനുള്ള കെല്‍പ്പ്, മികച്ച ടോര്‍ക്ക് എന്നിവ ലഭ്യമാക്കുന്നു .പുതിയ അലുമിനിയം ക്ലച്ചുകള്‍ ഡ്രൈവിങ് അനാസായമാക്കുകയും ദീര്‍ഘനാള്‍ (30,000 കിലോമീറ്റര്‍ വരെ) നിലനില്‍ക്കുകയും ചെയ്യുന്നു.
പിയാജിയോ ആപേ എക്‌സ്ട്രാ ശ്രേണിയില്‍ 5 മീറ്ററും അഞ്ചര മീറ്ററും നീളമുള്ളവ നേരത്തെ വിപണിയിലുണ്ട്. എന്നാല്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ കഴിവുള്ള എക്‌സ്ട്രാ എല്‍ ഡി എക്‌സ് പ്ലസ്, ഉടമയുടെ വരുമാനം കാര്യമായ തോതില്‍ വര്‍ധിപ്പിക്കുന്നു. വിലയിലാണെങ്കില്‍ 2000 രൂപയുടെ വ്യത്യാസം മാത്രമേ ഉള്ളു താനും.
265615 രൂപയാണ് ആപേ എക്‌സ്ട്രാ എല്‍ ഡി എക്‌സ് പ്ലസ്സിന്റെ വില (എക്‌സ്- ഷോറൂം, പൂനെ).
ത്രിചക്ര ചരക്കുവാഹന വിപണിയില്‍ കമ്പനിയുടെ സാന്നിദ്ധ്യം ഇനിയും വര്‍ധിപ്പിക്കാന്‍ സഹായകമാവും ആപേ എക്‌സ്ട്രാ എല്‍ ഡി എക്‌സ് പ്ലസ്സെന്ന് പിയാജിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റര്‍ ഡിയാജിയോ ഗ്രാഫി പറഞ്ഞു. സ്വന്തം സ്ഥാപനങ്ങളിലെ വിവിധ ആവശ്യങ്ങള്‍ക്കും കൊറിയര്‍ കമ്പനികള്‍ക്കും അനുയോജ്യമായ എക്‌സ്ട്രാ എല്‍ ഡി എക്‌സ് പ്ലസ്, നാല് ചക്ര എസ് സി വി ചരക്ക് വാഹനങ്ങളുമായി മത്സരിക്കാന്‍ പ്രാപ്തമാണെന്ന് പിയാജിയോ എക്‌സിക്കൂട്ടീവ് വൈസ് പ്രസിഡന്റും കമേഴ്ഷ്യല്‍ വാഹന വിഭാഗം തലവനുമായ സാജു നായര്‍ അഭിപ്രായപ്പെട്ടു.
ബുക്കിങ്, ടെസ്റ്റ് ഡ്രൈവ് എന്നിവയ്ക്ക് ഡീലര്‍മാരെ സമീപിക്കുകയോ www.buyape.in.എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്താല്‍ മതി.