മുംബൈ: വ്യാഴാഴ്ച ഓഹരി സൂചികകളില്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. കഴിഞ്ഞ ദിവസത്തെ റെക്കോഡ് നേട്ടത്തിനുശേഷമാണ് വിപണയിലെ ഈ ചാഞ്ചാട്ടം. സെന്‍സെക്സ് 179 പോയന്റ് നഷ്ടത്തില്‍ 45,924ലിലും നിഫ്റ്റി 58 പോയന്റ് താഴ്ന്ന് 13,471ലുമാണ് തുടക്കം. ബിഎസ്ഇയിലെ 660 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 677 ഓഹരികള്‍ നഷ്ടത്തിലുമാണ്. 86 ഓഹരികള്‍ക്ക് മാറ്റമില്ല.
മാരുതി സുസുകി, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, എന്‍ടിപിസി, എല്‍ആന്‍ഡ്ടി, ടൈറ്റാന്‍, നെസ് ലെ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടിസിഎസ്, ഒഎന്‍ജിസി, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. മികച്ച ഉയരത്തിലെത്തിയ ഓഹരികള്‍ വിറ്റ് നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയതും സൂചികകളെ ബാധിച്ചു.