വിപ്രോയില്‍ ശമ്പള വര്‍ദ്ധന ജനുവരിയില്‍

ബംഗളൂരു: ഐടി കമ്പനിയായ വിപ്രോ ജനുവരി ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും. ജൂനിയര്‍ വിഭാഗത്തില്‍പ്പെടുന്ന 1.8 ലക്ഷം ജീവനക്കാരില്‍ 80% പേര്‍ക്കും ശമ്പള വര്‍ദ്ധനവ് ലഭിക്കും. മിഡ് ലെവല്‍ ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ശമ്പള വര്‍ദ്ധനവ് ഉണ്ടാകും.
ഓഫ്‌ഷോര്‍ ജീവനക്കാര്‍ക്ക് 6% മുതല്‍ 8% വരെയും ഓണ്‍സൈറ്റ് ജീവനക്കാര്‍ക്ക് 3% മുതല്‍ 4% വരെയുമായിരിക്കും ശമ്പള വര്‍ദ്ധനവ്. കോവിഡ് കാരണം കമ്പനി ശമ്പള വര്‍ദ്ധനവ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. .