വില്പന സമ്മര്‍ദം: സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു,നിഫ്റ്റി 13500നുതാഴെ

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ലാഭമെടുപ്പാണ് വിപണിയെ തളര്‍ത്തിയത്. സെന്‍സെക്‌സ് 143.62 പോയന്റ് നഷ്ടത്തില്‍ 45,959.88ലും നിഫ്റ്റി 50.80 പോയന്റ് താഴ്ന്ന് 13,478.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1209 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1642 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികള്‍ക്ക് മാറ്റമില്ല.
യുപിഎല്‍, അള്‍ട്രടെക് സിമെന്റ്, ശ്രീ സിമെന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.
നെസ് ലെ,
ഐടിസി, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.