സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷകര്‍; ഡിസംബര്‍ 14 ന് ദേശീയ പ്രതിഷേധം

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ച് നിര്‍ദേശങ്ങളും തള്ളി ദേശീയ കര്‍ഷക സമര സമിതി. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് പുതിയ തീരുമാനം.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്, ജിയോ, റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 12 ന് ഡല്‍ഹി-ജയ്പുര്‍,
ഡല്‍ഹിആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും കര്‍ഷക സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്.