സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കേരളത്തില്‍ സ്വര്‍ണ വില വ്യാഴാഴ്ച കുത്തനെ ഇടിഞ്ഞു. പവന് വില 320 രൂപ കുറഞ്ഞ് 36720 ആയി.ഗ്രാമിന് 4590 രൂപയാണ് വില. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്നത്തേത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഡിസംബ!ര്‍ എട്ടിന് രേഖപ്പെടുത്തിയ 37280 രൂപയാണ്.
ഇന്ന് ഇന്ത്യന്‍ വിപണികളിലും സ്വര്‍ണ്ണവും വെള്ളിയും ഇടിഞ്ഞു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 49,250 രൂപയാണ്. അന്താരാഷ്ട്ര വിപണികളില്‍ സ്‌പോട്ട് സ്വര്‍ണ്ണ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 1,835.11 ഡോളറിലെത്തി.