കര്‍ഷകര്‍ക്ക് ആശ്വാസമായി റബര്‍ വില ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

കൊച്ചി: കേരളത്തിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി റബര്‍ വില ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ക​ഴി​ഞ്ഞ ദി​വ​സം ആ​ര്‍.​എ​സ്.​എ​സ് നാ​ല്​ ഗ്രേ​ഡി​ന് 165 രൂ​പ വി​ല ല​ഭി​ച്ചു. ആ​ര്‍.​എ​സ്.​എ​സ് അ​ഞ്ച്​ ഗ്രേ​ഡി​ന് 147 രൂ​പ​യും ഐ.​എ​സ്.​എ​സി​ന് 135 രൂ​പ​യു​മാ​യി​രു​ന്നു വ്യാ​പാ​രി വി​ല. ഒ​ട്ടു​പാ​ലി​ന് 81 രൂ​പ വ​രെ​യും ല​ഭി​ച്ചു.

ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന വി​ല​യാ​യ 165 രൂ​പ​യി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച റ​ബ​ര്‍ വി​ല മു​ന്നേ​റി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര വി​ല 187 വ​രെ​യു​മെ​ത്തി.

2012 ല്‍ ​തു​ട​ങ്ങി​യ പ​ത​ന​ത്തി​ല്‍​നി​ന്ന് ക​ര​ക​യ​റാ​നാ​വാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു മ​ല​യോ​ര​മേ​ഖ​ല​യി​ലെ റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് തു​റ​മു​ഖ​ങ്ങ​ളി​ലും മ​റ്റും ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മൂ​ലം ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​തും വാ​ഹ​ന വി​പ​ണി ഉ​ഷാ​റാ​യ​ത് ട​യ​ര്‍ ക​മ്ബ​നി​ക​ള്‍​ക്ക് നേ​ട്ട​മാ​യ​തും ത​ദ്ദേ​ശ റ​ബ​റി​നോ​ടു​ള്ള താ​ല്‍​പ​ര്യ​ത്തി​ന് കാ​ര​ണ​മാ​യി.

വി​പ​ണി വി​ല​യെ​ക്കാ​ള്‍ ഉ​ല്‍​പാ​ദ​ന ചെ​ല​വ് കൂ​ടി​യ​തോ​ടെ ക​ര്‍​ഷ​ക​ര്‍ റ​ബ​ര്‍ കൃ​ഷി​യി​ല്‍​നി​ന്ന് പി​ന്‍​വാ​ങ്ങി തു​ട​ങ്ങി​യി​രു​ന്നു. റീ ​പ്ലാ​ന്‍​റ്​ ചെ​യ്യാ​തെ​യും ക​ള​ക​ള്‍ നീ​ക്കം ചെ​യ്യാ​തെ​യും പ​ല​യി​ട​ത്തും തോ​ട്ട​ങ്ങ​ളി​ല്‍ കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​ണ്. റ​ബ​ര്‍​തൈ​ക​ള്‍ ന​ട്ട് ക​ള​ക​ള്‍ കൃ​ത്യ​മാ​യി നീ​ക്കം ചെ​യ്ത് വ​ള​പ്ര​യോ​ഗം ന​ട​ത്തി ഏ​ഴാം വ​ര്‍​ഷം ടാ​പ്പി​ങ്ങി​ന് പ്രാ​യ​മാ​കു​മ്ബോ​ള്‍ വ​രെ ചെ​ല​വാ​കു​ന്ന തു​ക തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല എ​ന്ന​താ​യി​രു​ന്നു പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. മ​ഴ​ക്കാ​ല​ത്ത് ടാ​പ്പി​ങ്ങി​നാ​യി ​െറ​യി​ന്‍ ഗാ​ര്‍​ഡ് ഇ​ടു​ന്ന​തി​നു​ള്ള പോ​ളി​ത്തീ​ന്‍, ബി​റ്റു​മെ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ ല​ഭ്യ​ത കു​റ​വും ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്നു​ണ്ടാ​യി.

പ​ല ക​ര്‍​ഷ​ക​രും റ​ബ​ര്‍ വെ​ട്ടി​മാ​റ്റി മ​റ്റ് കൃ​ഷി​ക​ളി​ലേ​ക്കും തി​രി​ഞ്ഞു. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ വി​ല കൂ​ടു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ അ​തു​ണ്ടാ​യി​ല്ല. റ​ബ​ര്‍ ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് മുമ്പ്‌​ ഇ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ഇ​ത്ത​വ​ണ ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ 115 രൂ​പ​ക്ക്​ സ്​​റ്റോ​ക്ക് വി​റ്റ​ഴി​ക്കു​ക​യാ​യി​രു​ന്നു.