ദുബാ‌യില്‍ വിദൂര ജോലി സമ്പ്രദായത്തിന് അംഗീകാരം

ദുബായ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എവിടെനിന്നും തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം അംഗീകരിച്ചു.
ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് അംഗീകാരം നല്‍കിയത്.
ജീവനക്കാരെ തങ്ങളുടെ ചുമതലകള്‍ നിറവേറ്റാന്‍ പ്രാപ്തനാക്കുകയും കൂടുതല്‍ ക്രിയാത്മകമായിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതാണ് വര്‍ക്ക് ഫ്രം ഹോം സമ്പ്രദയാമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
ആശയവിനിമയവും വിവരസാങ്കേതികവിദ്യയും ഉപയോഗിച്ച് ജീവനക്കാര്‍ക്ക് എവിടെനിന്നും തങ്ങളുടെ ചുമതല നിര്‍വ്വഹിക്കാന്‍ കഴിയുന്നതായിരിക്കണം ഭാവിയിലെ ലോകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.