വിപണിയില്‍ ചാഞ്ചാട്ടം;സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണി വീണ്ടും ഉയര്‍ന്നു. സെന്‍സെക്‌സ് 163.27 പോയന്റ് നേട്ടത്തില്‍ 46,123ലും നിഫ്റ്റി 54 പോയന്റ് ഉയര്‍ന്ന് 13,532ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 933 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 213 ഓഹരികള്‍ നഷ്ടത്തിലുമാണ്. 56 ഓഹരികള്‍ക്ക് മാറ്റമില്ല.
ഒഎന്‍ജിസി, ഗെയില്‍, ഐഒസി, യുപിഎല്‍, എസ്ബിഐ, എന്‍ടിപിസി, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.