വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സില്‍ 139 പോയന്റ് നേട്ടം, നിഫ്റ്റി 13500ന് മുകളില്‍

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി വീണ്ടും 13,500ന് മുകളിലെത്തി.
സെന്‍സെക്‌സ് 139.13 പോയന്റ് നേട്ടത്തില്‍ 46,099.01ലും നിഫ്റ്റി 35.60 പോയന്റ് ഉയര്‍ന്ന് 13,513.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1713 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1188 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികള്‍ക്ക് മാറ്റമില്ല.
എന്‍ടിപിസി, ഒഎന്‍ജിസി, ഗെയില്‍, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡിവിസ് ലാബ്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സിപ്ല, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.